തിരുവനന്തപുരം: ബിജെപി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്‍. ബിജെപി സ്ഥാനം നല്‍കിയില്ലെങ്കിലും ആര്‍എസ്എസുകാരനെന്ന ലേബല്‍ ഒഴിവാക്കാന്‍ ആര്‍ക്കുമാകില്ലെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തകനായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും ൩൦ പേരെ ദേശിയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തിരുന്നു.
കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, സി കെ പദ്മനാഭന്‍, കെവി ശ്രീധരന്‍ മാസ്റ്റര്‍, എ.എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ശോഭാ സുരേന്ദ്രന്‍, ഡോ കെ.എസ് രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, പിസി ജോര്‍ജ് , കെ.രാമന്‍ പിള്ള, പി.കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി രഘുനാഥ്, പി രാഘവന്‍, കെ.പി ശ്രീശന്‍, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.