BREAKING NEWS

‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും’… മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് ഇസ്രയേലിന് മുന്നറിയിപ്പ്… പിന്നാലെ മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന എഐ ചിത്രം

· · 1 min read
Share: Copied!

ടെഹ്റാൻ: സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി, അനന്തര ഫലമുണ്ടാകുമെന്ന് മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്. ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഇറാൻറെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റിലുള്ളത്.

കുറിപ്പ് ഇങ്ങനെ-

‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും’… കൂടെ മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫെബ്രുവരി 28-ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഖമനേയിയുടെ മരണശേഷം ഇറാൻറെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പെത്തുന്നത്.

അതേസമയം ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നിൽ മറ്റ് വഴികളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026