തിരുവനന്തപുരം: നെടുവേലി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കന്യാകുളങ്ങര ജങ്ഷനിൽ വച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
അടിപിടികണ്ട് പിടിച്ചുമാറ്റാൻ എത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർത്ഥികൾ മർദിച്ചു. പരീക്ഷയ്ക്ക് എത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ് പരീക്ഷ കഴിഞ്ഞു പോയ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതെന്നും നാട്ടുകാർ പറയുന്നു. ഒരു പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായ മർദ്ദനമേറ്റെന്നും നാട്ടുകാർ പറയുന്നു.















































