BREAKING NEWS

ട്രംപ് നെതന്യാഹുവിന്റെ കയ്യിലെ വെറും കളിപ്പാവ… ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്‌നം മാത്രം, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നത്, കരയുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറും- ഇറാന്റെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും ഇറാൻ സെെന്യം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് പരിഹസിച്ച സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നതെന്നും സൊൽഫഘാരി പറയുന്നു. അതുപോലെ ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

ഇറാന് നേർക്ക് യുഎസ് കരയുദ്ധത്തിന് ശ്രമിക്കുന്നപക്ഷം, അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ഇറാന് നേർക്ക് കരയുദ്ധം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി പതിനായിരത്തോളം സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.

അതേസമയം ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം അനിശ്ചിതമായി തുടരുകയാണ്. അതിനിടെ, പരസ്യമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യുഎസ് പറയുകയും എന്നാൽ രഹസ്യമായി കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നുമുള്ള വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫും ഞായറാഴ്ച രംഗത്തെത്തിയിരുന്നു.

BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026
BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026