BREAKING NEWS

തളിപ്പറമ്പിലും ധർമടത്തും സിപിഎം ആക്രമണം, ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം തടഞ്ഞുനിർത്തി, വി.പി. അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം

· · 1 min read
Share: Copied!

കണ്ണൂർ: തളിപ്പറമ്പിലും ധർമടത്തും യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം. തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ എൽഇഡി വാഹനം മലപ്പട്ടം സെൻട്രലിൽ വച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

അതേസമയം ധർമടത്തെ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാനും സിപിഎം ശ്രമമുണ്ടായി. അഞ്ചരക്കണ്ടി മുഴപ്പാല കൈതപ്രത്ത് വച്ചാണ് ആക്രമണശ്രമം ഉണ്ടായത്. സിപിഎം പ്രവർത്തകൻ ലിജുവിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ ശേഷമായിരുന്നു കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയത്. അബ്ദുൽ റഷീദിന്റെ പ്രചാരണ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. സ്ഥാനാർത്ഥിക്ക് നേരെ സിപിഎം കൊലവിളി നടത്തിയെന്നാണ് ആരോപണം. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026
BREAKING NEWS
റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ കസ്റ്റഡിയിൽവെച്ച് പോലീസുകാരുടെ ക്രൂര മർദനം, ആക്രമണത്തിൽ 20 കാരന്റെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരുക്കേറ്റതായി പരാതി, വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകണം- എസ്ഐ നൽകേണ്ടത് 1,60,000 രൂപ, ആറാഴ്ചയ്ക്കുള്ളിൽ തുക കൈമാറിയില്ലെങ്കിൽ 8% പലിശയടക...
14 Oct 2026
BREAKING NEWS
വനിതാ പോലീസുകാർ വാനിനുള്ളിലേക്ക് കയറി വന്ന് ഞങ്ങളെ വലിച്ചിഴച്ചു, തല റോഡിൽ ഇടിച്ചു, നിലത്തുകൂടെ സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രം കീറിപ്പോയി, എന്നെ ബേസ്മെന്റിലെ കോണിപ്പടിയുടെ അടിയിലേക്കു കൊണ്ടുപോയി രണ്ടു കരണത്തും മാറി മാറി അടിച്ചു, വലതു ചെവി കേൾക്കാതെയായി, ഷാളിട്ട് കഴുത്തിൽ മുറുക്കി... ഡൽഹിയിൽ ...
14 Oct 2026
BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026