BREAKING NEWS

പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ, സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും, ഇത്രയേറെ അധപതിക്കുമെന്ന് കരുതിയിരുന്നില്ല, വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്‌നെസ്സാണെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

പാലക്കാട്: എല്‍ഡിഎഫ് തകര്‍ത്ത കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ യുഡിഎഫ് അധികാരത്തിലേറിയാല്‍ ശരിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തിന്റെ ഖജനാവില്‍ ഇടതുപക്ഷമുണ്ടാക്കിയ ചോര്‍ച്ച അടക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. ‘പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ഒരാളും ഇനി കേരളത്തില്‍ വര്‍ഗീയത പറയേണ്ടെന്നാണ് നമുക്ക് പറയാനുള്ളത്.

ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞാലും ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാലും നാം എതിര്‍ക്കും. വര്‍ഗീയത പറയുന്നത് ഏത് കൊലകൊമ്പനാണെങ്കിലും യുഡിഎഫ് എതിര്‍ത്തിരിക്കും’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മനുഷ്യന്‍ ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ വിഷമം വരുന്നവരാണ് സംഘ്പരിവാര്‍. വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അവിടെവെച്ച് അവര്‍ തുടക്കമിടും. തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. അങ്ങനെ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരേ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇത്രയേറെ അധപതിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. ഇടക്കിടക്ക് വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്‌നെസ്സാണ്. വര്‍ഗീയത പറയുന്നവരെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. അവരെ പൊന്നാട അണിയിച്ച് ആദരിക്കും. ഇവരെക്കൊണ്ടെല്ലാം വര്‍ഗീയത പറയിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ജയിച്ചവരുടെ പേര് നോക്കാനാണ് സജി ചെറിയാന്‍ പറഞ്ഞത്. ഒരു മന്ത്രിയാണിത് പറഞ്ഞതെന്ന് നോക്കണം. കമ്മ്യൂണിസ്റ്റ് മന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. യുഡിഎഫ് ആയിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് നമ്മള്‍ പുറത്താക്കിയേനെയെന്നും സതീശന്‍ പറഞ്ഞു.

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026