BREAKING NEWS

പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധ പോർട്ടൽ വഴി മാത്രം ; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയിൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാൻ പുതിയ പരിഷ്കാരവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതികൾ ഇനി മുതൽ പൂർണ്ണമായും സുവിധ (Suvidha) പോർട്ടൽ വഴി ഓൺലൈനായി മാത്രമേ നൽകുകയുള്ളൂ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യാനുമാണ് ഈ നീക്കം. ഇതിനായി സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും suvidha.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ എസിനെറ്റ് (ECINET) എന്ന മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

സുവിധ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം അനുയോജ്യമായ അനുമതി വിഭാഗം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തണം. രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥിയുടെയും വിവരങ്ങൾക്കൊപ്പം വാഹന നമ്പർ, ഡ്രൈവർ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തണം. വീഡിയോ വാനുകൾ പോലുള്ള പ്രത്യേക വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള എൻ.ഒ.സി കൂടി നിർബന്ധമാണ്. വാഹനത്തിന്റെ ആർ.സി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് (PUCC), ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് രസീത് തുടങ്ങിയ പ്രധാന രേഖകളെല്ലാം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. ഒരു കാരണവശാലും ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമായും മൂന്ന് വാഹന വിഭാഗങ്ങൾക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് അനുമതി നൽകുന്നത്. പ്രചാരണ വീഡിയോകൾ പ്രദർശിപ്പിക്കുന്ന വീഡിയോ വാനുകൾ, നോട്ടീസുകളും പോസ്റ്ററുകളും എത്തിക്കുന്ന പ്രചാരണ സാമഗ്രികളുടെ ഗതാഗത വാഹനങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്റ്റാർ ക്യാമ്പയിനർമാർക്കുള്ള വാഹനങ്ങൾ എന്നിവയാണവ. ഇതിൽ വീഡിയോ വാനുകൾക്ക് എം.സി.എം.സി സർട്ടിഫിക്കറ്റും പരസ്യ ഫീസ് രസീതും ആവശ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സംസ്ഥാനതലത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യാൻ പരമാവധി ആറ് വാഹനങ്ങൾ വരെ ഉപയോഗിക്കാം. എന്നാൽ ഈ വാഹനങ്ങൾ മൈക്ക് അനൗൺസ്‌മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ട്.

സ്റ്റാർ ക്യാമ്പയിനർമാരുടെ വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ അനുമതി പത്രം നിർബന്ധമായും പ്രദർശിപ്പിക്കണം. സംസ്ഥാനതലത്തിൽ ഉപയോഗിക്കാവുന്ന ഈ അനുമതി പത്രങ്ങൾ തിരിച്ചറിയാൻ എളുപ്പത്തിനായി പ്രത്യേക നിറത്തിലുള്ളവയായിരിക്കും. സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും സുവിധ പോർട്ടലിൽ ലഭ്യമായ അപേക്ഷാ മാതൃകകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ഓൺലൈനായി മാത്രം സമർപ്പിക്കാവുന്നതാണ്. ഡിജിറ്റൽ യുഗത്തിലെ വോട്ടർമാരെ കയ്യിലെടുക്കാൻ റാപ്പ് സോങ്ങുകളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളുമായി മുന്നേറുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഈ ഓൺലൈൻ അനുമതി സംവിധാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

BREAKING NEWS
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപെടെ നാലു മരണം
16 Oct 2026
BREAKING NEWS
കാട്ടുപോത്തിനെ വേട്ടയാടി വെടിവച്ചു കൊന്നു, ഇറച്ചി തമിഴ്നാട്ടിലേക്കു കടത്തി- കായികാധ്യാപകൻ അറസ്റ്റിൽ!! പിടിയിലായത് കേരള- തമിഴ്‌നാട് അതിർത്തികളിലെ റിസോർട്ടുകളിലേക്ക് ഇറച്ചിയെത്തിക്കുന്ന നായാട്ട് സംഘങ്ങളിലെ പ്രധാനി
16 Oct 2026
BREAKING NEWS
യെമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; പ്രധാനമന്ത്രിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 16 പേർക്ക് പരിക്ക്
16 Oct 2026
BREAKING NEWS
"ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?" - അഭിജിത് ദീപ്‌കെ
16 Oct 2026