ദുബായ്: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിട്ടുവിട്ടു. അതുല്യ ജീവനൊടുക്കാൻ കാരണം സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
ഇതു ബോധ്യപ്പെട്ടതോടെ ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നടപടി. ഒരു വർഷം മുൻപാണ് സതീഷ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.