ന്യൂഡൽഹി: ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യൺ ഡോളർ ( എകദേ ശം 5156 കോടി രൂപ ) അടയ്ക്കണമെന്ന് കേന്ദ്രസർക്കാർ.ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനിയായ സാംസങ്ങിൻ്റെ കഴിഞ്ഞവർഷത്തെ അറ്റാദായം8,194 കോടിയുടെ ( 955 മില്യൺ ഡോളർ ) ആണ്.
മൊബൈൽ ടവറുകളിൽ ഉപയോഗിക്കുന്ന ഒരു നിർണായക ട്രാൻസ്മിഷൻ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നതാണ് ആരോപണം.സാംസങ് ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുകയും ബോധപൂർവ്വം തെറ്റായ രേഖകൾ ക്ലിയറൻസിനായി കസ്റ്റംസ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തുവെന്ന് കസ്റ്റംസ് ഉത്തരവിൽ പറയുന്നു.
ഗവൺമെന്റ് ഖജനാവിനെ കബളിപ്പിച്ച് തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന അവരു ടെ ലക്ഷ്യം നേടുന്നതിനായി സാംസങ് എല്ലാ ബിസിനസ്നൈതികളും വ്യവസായ രീതി കളും അല്ലെങ്കിൽ മാനദണ്ഡങ്ങ ളും ലംഘിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.അടക്കാത്ത നികുതികളും 100 ശതമാനം പിഴയും അടങ്ങുന്ന 4,461 കോടി രൂപ ( 520 മില്യൺ ഡോളർ ) നൽകാൻ സാംസങി നോട് ഉത്തരവിട്ടു.