മൂവാറ്റുപുഴ: പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ഏകദേശം മുഴുവനായും ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി ഈ പണം ചെലവിട്ടുവെന്നാണ് അനന്തു പോലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നും അനന്തുവിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ ഇനിയും 33,000 പേർക്കുകൂടി വാഗ്ദാനം ചെയ്ത സാധനങ്ങൾ വിതരണം ചെയ്യാനുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ പറയുന്നത്
അതേസമയം അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉൾപ്പെടെ ചേർത്താകും പോലീസ് റിപ്പോർട്ട് തയ്യാറാക്കുക. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. പാതിവില പദ്ധതി എന്ന ആശയം ഉരുത്തിരിഞ്ഞത് സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദ കുമാറിന്റെ തലയിലാണെന്നും അനന്തു പോലീസിന് മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദ കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പോലീസ് വൈകാതെ ചോദ്യം ചെയ്യും. പ്രതി മാസം അനന്തുകൃഷ്ണൻറെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിൻറെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. പ്രതിമാസം 10 ലക്ഷം രൂപ അനന്ദകുമാറിനു നൽകിയിരുന്നതായി അനന്ദു നേരത്തെ പോലീസിനു മൊഴി നൽകിയിരുന്നു.റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കി… കൂടെയുണ്ടായിരുന്ന മുത്തശ്ശിയുടെ ജീവനെടുത്തു… വിദേശത്തേക്കു കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ, തുമ്പായത് ഇൻഷുറൻസ് തുകയ്ക്കായുള്ള ശ്രമം, അപകടം നടന്നത് കഴിഞ്ഞ ഫെബ്രുവരി 17 ന്
എന്നാൽ അനന്തു കൃഷ്ണൻറെ മൊഴികൾ കെഎൻ ആനന്ദ കുമാർ തള്ളി. വ്യക്തിപരമായി പണം വാങ്ങിയിട്ടില്ലെന്നും സായി ട്രസ്റ്റിന് ലഭിച്ച സംഭാവനയ്ക്ക് രസീത് നൽകിയിട്ടുണ്ടെന്നും കെഎൻ ആനന്ദ കുമാർ പറഞ്ഞു. ഈ പണം അടക്കം കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. നിയമ സംവിധാനങ്ങളിൽ വിശ്വാസമുണ്ടെന്നും സത്യം ജയിക്കും എന്നും ആനന്ദകുമാർ കൂട്ടിച്ചേർത്തു.
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; യുഎഇയിലെ എയര്‍പോര്‍ട്ട് സിറ്റി വരുന്നത് നിരവധി തൊഴിലവസരങ്ങള്‍
അതേസമയം അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻറെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പോലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു.