BREAKING NEWS

കേരള കോൺഗ്രസ്- കോൺഗ്രസ് ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിൽ… പ്രധാന തർക്കം ഏറ്റുമാനൂർ, കുട്ടനാട് എന്നീ സീറ്റുകളെ കേന്ദ്രീകരിച്ച്

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുന്നു. ഇടുക്കി, തൃക്കരിപ്പൂർ തുടങ്ങിയ രണ്ടു സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൂന്നു സീറ്റുകൾ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ്. വിജയ സാധ്യത മുൻനിർത്തി, ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടു കൊടുക്കേണ്ടി വരുമെന്നു കേരള കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

അതുപോലെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്നുപേരിൽ ഒരാൾക്കാണ് സാധ്യത കല്പിക്കുന്നത്. കുട്ടനാട്ടിൽ നിന്ന് അനിൽ ബോസ്, ഡോ. സിമ്മി ജോസഫ് , സജി ജോസഫ് തുടങ്ങിയ പേരുകളും ചർച്ചയിൽ ഉണ്ട്.

അതേസമയം പൂഞ്ഞാർ തിരിച്ചു കൊടുക്കുന്ന പക്ഷം ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പിസി തോമസിന്റെ പേരും കേൾക്കുന്നുണ്ട്. കുട്ടനാട്ടുകാരനായ ഒരു സ്ഥാനാർഥി വേണമെന്നാണ് പൊതുവെ കുട്ടനാട്ടിലുള്ള പൊതു വികാരം.

നിലവിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന റെജി ചെറിയാന്റെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല എന്നുള്ളതാണ് തുടക്കം മുതലേ കേരള കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെ അനിശ്ചിതത്വം പെട്ടെന്ന് തന്നെ പരിഹരിക്കാനും സ്ഥാനാർത്ഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കാനും ഇരുപക്ഷവും ചില വിട്ടുവീഴ്ചയ്ക്കു തയാറായേക്കും എന്നാണ് സൂചന.

ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026