മൂന്നാർ: പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് എസ് രാജേന്ദ്രന്‍. തനിക്ക് പ്രത്യേക വാഗ്ദാനങ്ങളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേരാനുള്ള സാഹചര്യത്തെക്കുറിച്ച് പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങളിലേക്ക് തിരികെപ്പോകേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്.
എല്ലാവർക്കുമറിയാം എന്താണ് സംഭവിച്ചതെന്ന്. മൂന്നാറിലും ദേവികുളത്തുമെല്ലാം നടപ്പാക്കേണ്ട ചില കാര്യങ്ങളെപ്പറ്റി രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചിട്ടുണ്ട്. ബാക്കി പാർട്ടി നേതൃത്വത്തിന്റെ തീരുമാനം പോലെ.വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ബിജെപി. അത് വികസനവുമായി ബന്ധപ്പെട്ടതുകൂടിയാണ്.
എങ്കിലും ബിജെപിയുമായി സഹകരിക്കുന്നത് ഏത് രീതിയിലെന്ന് പിന്നീടായിരിക്കും തീരുമാനിക്കുക. സിപിഎം നേതാക്കൾ അനുരഞ്ജന ചർച്ചകൾക്കായി ശ്രമിച്ചിട്ടില്ലെന്നും പാർട്ടിക്ക് തന്നെ ആവശ്യമില്ലെന്ന് നേരത്തേതന്നെ തെളിഞ്ഞതാണെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.


















































