BREAKING NEWS

പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് പൊറുത്ത് തരട്ടെ, നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ല, വൈകാരിക കുറിപ്പ് പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി ആദ്യം പരാതി നൽകിയ യുവതി. പിതാവാകാൻ യോഗ്യതയില്ലാതെ വിശ്വസിച്ച് തിരഞ്ഞെടുത്തതിന് തന്നോട് പൊറുക്കണമെന്ന് കുട്ടിയോട് അപേക്ഷിക്കുന്നതാണ് കുറിപ്പിലെ ഉള്ളടക്കം.ഫേസ്ബുക്കിൽ ഇംഗ്ലീഷിലാണ് കുറിപ്പ് പങ്കുവച്ചത്. ഏറെ പ്രിയപ്പെട്ട ദൈവമേ… എല്ലാ വേദനകളും വിവേചനങ്ങളും വഞ്ചനകളും സഹിച്ച് സ്വയം അംഗീകരിക്കാൻ ഞങ്ങൾക്ക് ധൈര്യം തന്ന അങ്ങേയ്ക്ക് നന്ദി. ഇരുട്ടിലെ പ്രവൃത്തിയെന്തെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളിയും നീ കേട്ടു.

ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി പിടിച്ചെടുത്തപ്പോഴും നീ ഞങ്ങളെ ചേർത്തുപിടിച്ചു. തെറ്റായ പുരുഷനെ വിശ്വസിച്ചതിന്, പിതാവാകാൻ യോഗ്യതയില്ലാത്തയാളെ തിരഞ്ഞെടുത്തതിന് സ്വർഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങൾ ഞങ്ങൾക്ക് പൊറുത്തുതരട്ടെ.

അക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും സംരക്ഷണമൊരുക്കുന്നതിൽ പരാജയപ്പെട്ട ലോകത്തിൽ നിന്നും മുക്തരായി അവരുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ. ഞങ്ങളുടെ കണ്ണീർ സ്വർഗത്തിലെത്തിയാൽ, അവ നിങ്ങളോട് പറയും; നിങ്ങളെ ഒരിക്കലും അമ്മ മറക്കില്ലെന്ന്. നിങ്ങളുടെ അസ്ഥിത്വത്തിന് വിലയുണ്ടായിരുന്നു, നിങ്ങളുടെ ആത്മാവിനും. വീണ്ടും കാണും വരെ നിങ്ങളെ ഈ അമ്മ ഹൃദയത്തിൽ സൂക്ഷിക്കും. എന്നിങ്ങനെയാണ് പോസ്റ്റില്‍ പറയുന്നത്.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026