കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ കണ്ണൂർ കൂടാലി സ്വദേശിയായ രാജേഷ് (37) മരിച്ചു. ഡ്രിൽ ഹൗസ് തകർന്നുവീണാണ് രാജേഷിനു അപകടം സംഭവിച്ചത്.
അതേസമയം ഒരുമാസത്തിനിടെ അപകടത്തിൽ മൂന്നു മലയാളികൾക്കാണു ജീവൻ നഷ്ടമായത്. നവംബർ 12 നുണ്ടായ അപകടത്തിൽ തൃശൂർ, കൊല്ലം സ്വദേശികൾക്ക് ജീവൻ നഷ്ടമായിരുന്നു.


















































