BREAKING NEWS

എൽഡിഎഫിൽ നിന്ന് മുസ്ലിം ലീ​ഗിലേക്ക്, പിന്നാലെ എൽഡിഎഫ് ചെരുപ്പുമാലയിട്ട് അപമാനിക്കാൻ ശ്രമം, വീടിനു നേരെയുണ്ടായ കല്ലേറിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് പോലീസിൽ പരാതി!! ലീ​ഗ് സീറ്റ് കൊടുക്കാതെ വന്നതോടെ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്… ഷനുബിയ നിയാസ് മത്സരിക്കുന്നത് വാഴപ്പൊറ്റത്തറ വാർഡിൽ

· · 1 min read
Share: Copied!

ഫറോക്ക്: എൽഡിഎഫിൽനിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയിൽ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്. കഴിഞ്ഞവർഷമാണ് ഫറോക്ക് നഗരസഭയിലെ ആർജെഡി അംഗം രാജിവെച്ച് ഷനുബിയ മുസ്ലിംലീഗിലെത്തിയത്. ഇതിനിടെ സീറ്റ് വീതംവെക്കലിൽ ഷനുബിയയെ ഒഴിവാക്കിയതോടെ വിമതയായി മത്സരിക്കുകയാണ്.

കഴിഞ്ഞ തവണ കുന്നത്തുമൊട്ട വാർഡിൽ നിന്നായിരുന്നു ഷനുബിയ കൗൺസിലറായത്. ഇത്തവണ വാഴപ്പൊറ്റത്തറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ മുസ്ലീം ലീഗിന്റെ ദിവ്യ ഗീരീഷാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. കെ.മുബീന മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായി രം​ഗത്തുണ്ട്.

അതേസമയം ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന ഷനൂബിയക്കെതിരേ കഴിഞ്ഞ വർഷം എൽഡിഎഫ് കൗൺസിലർമാർ പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചിരുന്നു. കൗൺസിൽ യോഗത്തിനിടെ ഷനൂബിയ നിയാസിനെ ചെരിപ്പുമാല അണിയിക്കാനാണ് എൽഡിഎഫ് അംഗങ്ങൾ ശ്രമിച്ചത്. ഇതോടെ എൽഡിഎഫ് – യുഡിഎഫ് വനിതാകൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കൈയാങ്കളിവരെയെത്തി.

രാവിലെ 10.30-ന് കൗൺസിൽ തുടങ്ങാനുള്ള ഒരുക്കത്തിനിടെ പൊടുന്നനെയായിരുന്നു എൽഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഹാളിലെത്തിയത്. ഇതോടെ യുഡിഎഫ് അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ച് ചുറ്റും വലയംതീർത്തു. പക്ഷെ ഇതിനിടെ എൽഡിഎഫ് കൗൺസിലർമാർ ഒരു കവറിൽനിന്ന് ചെരിപ്പുമാല പുറത്തെടുത്ത് അണിയിക്കാൻ ശ്രമിക്കുകയായിരുന്നു. സംഘർഷത്തിൽ പലർക്കും നിസാര പരുക്കേറ്റു.

അതേസമയം ഷനൂബിയ നിയാസ് കഴിഞ്ഞ വർഷം ഒക്ടോബർ 26-നാണ് മുസ്ലിംലീഗിൽ ചേർന്നത്. നവംബർ രണ്ടിന് പുലർച്ചെ ഇവരുടെ വീടിനുനേരേ കല്ലേറുണ്ടായിരുന്നു. അക്രമത്തിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് അവർ പോലീസിൽ പരാതിയും നൽകിയിരുന്നു.

മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോ​ഗ്യത

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026