കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണമണം. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
സോഷ്യൽ മീഡിയയിലെ റിയാക്ഷൻ വീഡിയോകളും കമന്റുകളും നൽകുന്ന മാനസിക സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. “എന്റെ ജീവിതാവസാനത്തിൽ… അവസാനത്തെ ഉത്തരം ലഭിക്കട്ടെ…” എന്ന വികാരാധീനമായ ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? വേറൊരു കണ്ടന്റും ഇല്ലേ? തുറക്കാൻ പറ്റാത്ത അവസ്ഥയായി. എന്നെ ബാധിക്കുന്ന കാര്യം അല്ലെങ്കിൽ പോലും ചിലതൊക്കെ എന്നെ ബാധിക്കും. കാരണം ഞാനും ഫേസ്ബുക്കിൽ വീഡിയോകൾ എന്തെങ്കിലും കാണാനായി നോക്കാറുണ്ട്. എന്റെ കമന്റ് ബോക്സ് തുറന്ന് കഴിഞ്ഞാൽ ഞാൻ എന്തൊക്കയോ അപരാധം ചെയ്തെന്ന മട്ടിലാണ് മുഴുവൻ കമന്റുകളും. എല്ലാവർക്കും അറിയാം കണ്ടന്റാണ് രേണു സുധി എന്നത്. കാശ് കിട്ടുന്നുണ്ടാകും ഇവർക്കെല്ലാമെന്ന് അറിയാം.
ഞാൻ ഇടുന്ന ഈ വീഡിയോ ആഘോഷിക്കാനും ആളുകൾ കാണുമെന്ന് അറിയാം.അവൾ കള്ളക്കരച്ചിലുമായി ഇറങ്ങി മുതല കണ്ണീരുമായി ഇറങ്ങി എന്നൊക്കെ ഈ വീഡിയോ കാണുമ്പോൾ ആളുകൾ പറയും എനിക്ക് അറിയാം. എനിക്ക് വേണമെങ്കിൽ ആത്മഹത്യ ചെയ്യാം. കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു. അത് ഞാൻ ചെയ്യാത്തതിന് കാരണം ചില കാര്യങ്ങൾ എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ചില കാര്യങ്ങൾ എന്നെ പിടിച്ച് വെക്കുകയാണ്. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്. നെഗറ്റീവ് കണ്ടന്റ് ചെയ്യുന്നവർ എനിക്ക് നൽകുന്ന സ്ട്രെസ്സ് താങ്ങാൻ ആവാതെ ചിലപ്പോൾ ഞാൻ അവസാനം അതുതന്നെ ചെയ്യുമായിരിക്കും. എന്ത് അറിഞ്ഞിട്ടാണ് ആളുകൾ എന്നെ തെറിവിളിക്കുന്നതെന്ന് എനിക്ക് അറിയില്ല,” രേണുവിന്റെ വാക്കുകളിങ്ങനെ.


















































