BREAKING NEWS

‘ശിവൻകുട്ടീ…ധൃതി വയ്ക്കല്ലേ, വെയ്റ്റ് ചെയ്യൂ… പ്രധാനമന്ത്രിയൊന്ന് വന്ന് പൊയ്ക്കോട്ടെ, അതുകഴിഞ്ഞിട്ടാകാം സംവാദം, വെറുതെ ശ്രദ്ധതിരിക്കാൻ നോക്കല്ലേ‘- രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞയിടയ്ക്ക്, താനുമായി സംവാദത്തിന് തയ്യാറാണോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുണ്ടായി. ഇപ്പോഴിതാ സംവാദത്തിന് താൻ തയ്യാറാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി. എന്നാൽ ,സംവാദത്തിനുള്ള തീയതിയും സമയവും സ്ഥലവും താൻ പറയാമെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയോട് വെയ്റ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ന് സംവാദത്തിന് വെല്ലുവിളിച്ചത്. 10 വർഷം ജനം കാത്തിരുന്നില്ലേ എന്തിനാണ് ധൃതിയെന്നും സംവാദത്തിനുള്ള സമയം താൻ തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സത്യൻ നഗർ പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനാണെന്നും ആർക്കാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ഡീൽ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.ബിജെപി ആണ് എ ടീം എന്ന് എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ട്. ബിജെപിയെ കുറിച്ച് വിഷം കുത്തിവച്ചതിനാൽ അതിനെ മറികടക്കാനായിരുന്നു ഔട്ട് റീച്ചുകൾ. മലയാളികൾക്ക് എവിടെ പ്രശ്നം ഉണ്ടായാലും സംരക്ഷിക്കാൻ ബിജെപി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ചോദിച്ചത്. ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്ക് സംവാദത്തിന് ധൈര്യവും നട്ടെല്ലും ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംവാദം നടക്കുകയാണെങ്കിൽ വി ശിവൻകുട്ടി മാത്രം പോരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവൻകുട്ടി പരിഹസിച്ചു.

ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു, താന്‍ ആത്മഹത്യയുടെ വക്കിലാണ്, എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നത് ? കിച്ചുവിന്റെ വീഡിയോക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രേണുസുധി

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026