BREAKING NEWS

ഇറാനെ മര്യാദ പഠിപ്പിക്കാൻ ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും ആക്രമിക്കും? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെ ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്, ലക്ഷ്യം ഖാർഗ് ദ്വീപ് യുഎസ് നിയന്ത്രണത്തിലാക്കുക, ഹോർമുസിൽ വ്യാപാര- സൈനിക കപ്പലുകളെ ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കുക,

· · 1 min read
Share: Copied!

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റ​ഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാ​ഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി നൽകിയാൽ, യുദ്ധം കൂടുതൽ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈനിക-നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ.

സ്പെഷ്യൽ ഓപ്പറേഷൻസ് സേനയും സാധാരണ ഇൻഫൻട്രി യൂണിറ്റുകളും ചേർന്ന് നടത്തുന്ന ചെറിയ തോതിലുള്ള ആക്രമണങ്ങളായിരിക്കും പ്രധാനമായും പരിഗണിക്കുന്നത്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും ഹോർമുസ് കടലിടുക്കിനോട് ചേർന്ന തീരപ്രദേശങ്ങളും പ്രധാന ലക്ഷ്യങ്ങളായി ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം ഖാർഗ് ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഹൃദയകേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഈ ദ്വീപിനെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലൂടെ ഇറാന്റെ സാമ്പത്തിക അടിസ്ഥാനത്തെ ബാധിക്കാമെന്ന വിലയിരുത്തലാണ് അമേരിക്കൻ സൈനിക തന്ത്രങ്ങളിൽ ഉള്ളത്. അതുപോലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലകളിൽ വ്യാപാര കപ്പലുകളെയും സൈനിക കപ്പലുകളെയും ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കാനുള്ള ഓപ്പറേഷനുകളും പരിഗണനയിലുണ്ട്.

എന്നാൽ ഇത്തരം കരസേനാ നീക്കങ്ങൾ വലിയ അപകടസാധ്യതയുണ്ടാക്കുമെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ, മിസൈൽ പ്രഹരങ്ങൾ, ഭൂതല പ്രതിരോധം, ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ (IEDs) എന്നിവ അമേരിക്കൻ സൈനികർക്കു ഗൗരവമായ ഭീഷണിയാകുമെന്ന് സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ ഓപ്പറേഷനുകളുടെ ദൈർഘ്യം സംബന്ധിച്ച് വ്യത്യസ്ത കണക്കുകൾ പുറത്തുവരുന്നുണ്ട്. ചിലർ ഇത് ആഴ്ചകൾ നീണ്ടുനിൽക്കാമെന്നാണ് പറയുന്നത്, മറ്റുചിലർ ഒരു മുതൽ രണ്ട് മാസം വരെ നീളാനിടയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഏതായാലും, ഇത് ദീർഘകാല സൈനിക ഇടപെടലിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഇതിനിടെ, അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഒരു ഭാഗത്ത് സംഘർഷം ശമിക്കാനിടയുണ്ടെന്ന സൂചനകൾ നൽകുമ്പോൾ, മറുവശത്ത് കടുത്ത മുന്നറിയിപ്പുകളും ഉയരുന്നു. ഇറാൻ തന്റെ ആണവ പദ്ധതി ഉപേക്ഷിക്കാതെയും അമേരിക്കയെയും അതിന്റെ കൂട്ടാളികളെയും ഭീഷണിപ്പെടുത്തുന്നതും തുടർന്നാൽ, പ്രസിഡൻറ് ട്രംപ് കടുത്ത സൈനിക നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതോടെ സംഘർഷം നയതന്ത്രപരമായ പരിഹാരത്തിലേക്കോ അതോ കൂടുതൽ ശക്തമായ സൈനിക ഏറ്റുമുട്ടലിലേക്കോ നീങ്ങുമോ എന്ന ആശങ്ക ശക്തമാകുകയാണ്. ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, സൈനിക നീക്കങ്ങളും ഒരേസമയം ശക്തമാകുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

യുദ്ധം നിർണായക വഴിത്തിരിവിലേക്ക്…’എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, യുഎസും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന ഉറപ്പ്, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണം… അം​ഗീകരിച്ചാൽ വെടിനിർത്തലിനു തയാർ’!! ഇറാൻ–അമേരിക്കയ്ക്കുമിടയിൽ പാലമായി പാക്കിസ്ഥാൻ

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026