തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
ഇതിനിടെ, വൈഷ്ണ സുരേഷ് സപ്ലിമെൻററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ഇന്നലെ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനമെന്നാണ് അറിയുന്നത്.



















































