BREAKING NEWS

പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാം, മോഹൻലാലും മമ്മൂട്ടിയുമെല്ലാം തന്റെ പ്രചരണത്തിന് ഇറങ്ങണമെന്നാണ് ആഗ്രഹം, തന്റെ സ്ഥാനാർത്ഥിത്വം അവർക്കൊരു സര്‍പ്രൈസായിരിക്കും- ലക്ഷ്മി പ്രിയ

· · 1 min read
Share: Copied!

എറണാകുളം:  തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ.  പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്.  പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാമെന്നും മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. ‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബി.ജെ.പി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. മാത്രമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം.

ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം. ട്വന്റി20 ഇതിനകം തന്നെ വികസനത്തിന്റെ പുതിയൊരു പാത സൃഷ്ടിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ദീർഘനാളായി നടക്കുന്നുണ്ടെന്നും താരം പറഞ്ഞു. ‘അമ്മ’യുടെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.

തിരക്കുകൾ കാരണം എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും സംഘടനയുടെ കുടുംബസംഗമം വൻ വിജയമായിരുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം സഹപ്രവർത്തകരായ താരങ്ങളോട് നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ സ്ഥാനാർത്ഥിത്വം അവർക്കൊരു അപ്രതീക്ഷിത വാർത്തയായിരിക്കുമെന്നും ലക്ഷ്മി പ്രിയ കൂട്ടിചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലയാള സിനിമയിലെ മഹാരഥന്മാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സിദ്ധിഖ് എന്നിവർ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അവരെ എല്ലാവരെയും പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026