BREAKING NEWS

‘ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…’ രാജ്യസഭയാകെ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെ; പ്രധാനമന്ത്രിയുടെയും പിടുത്തം വിട്ടു

· · 1 min read
Share: Copied!

ന്യൂഡൽ‍ഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി പടർത്തി. തന്റെ സഭാകാലഘട്ടം അദ്ദേഹം വികാരാധീനനായി ഓർത്തെടുത്തു. ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശമാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. 54 വർഷത്തെ ദീർഘകാല പരിചയം തങ്ങൾ തമ്മിലുണ്ടെന്ന് പറഞ്ഞ ഖാർഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായി അവതരിപ്പിച്ചു. ‘അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്’ എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. 1996ൽ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പരാമർശം.

ശരദ് പവാർ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും അവർ വീണ്ടും സഭയിലേക്ക് തിരിച്ചുവരുന്നതിലുള്ള സന്തോഷവും ഖാർഗെ പങ്കുവെച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെയും അദ്ദേഹം വെറുതെ വിട്ടില്ല. അത്താവാലയുടെ കവിതകൾ എപ്പോഴും മോദിയെ പുകഴ്ത്തുന്നവ മാത്രമാണെന്നും അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ലെന്നും ഖാർഗെ പരിഹസിച്ചു. ഇത് കേട്ട് കോൺഗ്രസ് അംഗങ്ങൾ ചിരിച്ചു.

വിരമിക്കുന്ന അംഗങ്ങളുടെ സേവനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയത്തിൽ ഫുൾസ്റ്റോപ്പുകളില്ല എന്ന് ഓർമ്മിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ദേവഗൗഡ, ഖാർഗെ, പവാർ തുടങ്ങിയ മുതിർന്ന നേതാക്കളിൽ നിന്ന് പാർലമെന്ററി കാര്യങ്ങൾ കണ്ടു പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. രാംദാസ് അത്താവാലയെ ‘എവർഗ്രീൻ’ എന്ന് വിശേഷിപ്പിച്ച മോദി, സഭയിൽ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും വലിയ സ്ഥാനമുണ്ടെന്നും എന്നാൽ ഇപ്പോൾ അത് ക്രമേണ കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാട്ടി.

‘അമേരിക്കയിത് എന്തിനുള്ള പുറപ്പാടാണ്? ‘ കരുത്തുറ്റ ആക്രമണ കപ്പൽ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേയ്ക്ക്; 2,200 സൈനികരും!

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026