കൊച്ചി: ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആവേശവാര്‍ത്തയുമായി റിലയന്‍സ് ഡിജിറ്റലിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’ വീണ്ടും എത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പന മേളകളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് നടക്കുന്നത്. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന വമ്പിച്ച വിലക്കിഴിവുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയാണ് ഈ വില്‍പന മേളയുടെ പ്രധാന ആകര്‍ഷണം. രാജ്യത്തുടനീളമുള്ള എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകളിലും, ഓണ്‍ലൈനായി www.reliancedigital.in എന്ന വെബ്‌സൈറ്റിലും ഈ ഓഫറുകള്‍ ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് ലാഭം കൊയ്യാം
ഉല്‍പ്പന്നങ്ങള്‍ക്ക് നേരിട്ടുള്ള വിലക്കിഴിവിന് പുറമെ വിവിധ തലങ്ങളിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഡിജിറ്റല്‍ ഇന്ത്യ സെയിലിന്റെ പ്രധാന സവിശേഷതയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ബാങ്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുമ്പോള്‍, വലിയ തുക ഒറ്റയടിക്ക് മുടക്കാന്‍ സാധിക്കാത്തവര്‍ക്ക് കണ്‍സ്യൂമര്‍ ലോണ്‍ ക്യാഷ്ബാക്ക് പ്രയോജനപ്പെടുന്നു. അതേസമയം, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാനാണ് യുപിഐ ഓഫറുകള്‍ സഹായിക്കുന്നത്. ഇത് വില്‍പന കൂടുതല്‍ ജനകീയവും പ്രാപ്യവുമാക്കുന്നു.
ഡിജിറ്റല്‍ സെയിലിനോട് അനുബന്ധിച്ച് വിവിധ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 26,000 രൂപ വരെ തല്‍ക്ഷണ ഡിസ്‌കൗണ്ട് നേടാം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 30,000 വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറുമുണ്ട്. യുപിഐ വഴി പണമടയ്ക്കുന്നവര്‍ക്ക് 5% പരിധിയില്ലാത്ത ഡിസ്‌കൗണ്ട് ലഭ്യമാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക വിലക്കിഴിവുകള്‍ക്ക് പുറമെയാണ് ഈ സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നത് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ലാഭം നല്‍കുന്നു.
ഐഫോണുള്‍ക്ക് വന്‍ വിലക്കുറവ്
ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തും ആവശ്യക്കാരേറെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അവിശ്വസനീയമായ ഓഫറുകളാണ് ഡിജിറ്റല്‍ ഇന്ത്യ സെയിലില്‍ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഐഫോണ്‍, മാക്ബുക്ക് മോഡലുകള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവുകള്‍ ഈ സെയിലിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ഐഫോണ്‍ മോഡലുകള്‍ക്ക് എംആര്‍പിയില്‍ 20,000 രൂപ വരെ ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ 21,000 രൂപ വരെ അധിക കിഴിവും ലഭിക്കും. iPhone 15 (128 GB) 49,990 രൂപ മുതല്‍ ലഭ്യമാണ്. iPhone 16 (128 GB) 57,990 രൂപ മുതലും iPhone 17 (256 GB) 78,900 രൂപ മുതലും iPhone 17 Pro (256 GB) 130,900 രൂപ മുതലും ലഭ്യമാണ്.
ലാപ്‌ടോപ്പ് വിപണിയില്‍, മാക്ബുക്ക് എയര്‍ M2 മോഡല്‍ വെറും 64,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനോടൊപ്പം 4,000 രൂപ ക്യാഷ്ബാക്കും, 6,899 രൂപ വിലവരുന്ന മൈക്രോസോഫ്റ്റ് ഓഫീസും തികച്ചും സൗജന്യമായി ലഭിക്കും. പ്രീമിയം പേഴ്‌സണല്‍ ഗാഡ്‌ജെറ്റുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ തന്നെ, ആധുനിക വീടുകള്‍ക്ക് ആവശ്യമായ ഹോം എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങളിലും ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രധാന ടെലിവിഷന്‍ ഓഫറില്‍ തോഷിബയുടെ 65 ഇഞ്ച് QLED ടിവി ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷത്തെ വാറണ്ടിയോടു കൂടി ഈ മോഡല്‍ വെറും 44,990 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഇതിനൊപ്പം ഓഡിയോ അനുഭവം മെച്ചപ്പെടുത്താനായി, 5.1 ചാനല്‍ സൗണ്ട്ബാറിലേക്ക് 14,990 രൂപ മുതല്‍ മുടക്കി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ, ഏത് ടിവി വാങ്ങുമ്പോഴും തിരഞ്ഞെടുക്കപ്പെട്ട സൗണ്ട്ബാറുകള്‍ക്ക് 10,000 രൂപ വരെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. വിനോദത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം, ഒരു വീടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മറ്റ് ഗൃഹോപകരണങ്ങളിലേക്കും ഈ വിലക്കിഴിവ് വ്യാപിക്കുന്നു.
ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, അടുക്കളഗാര്‍ഹിക ഉപകരണങ്ങള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീന്‍ അങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കും ബഡ്ജറ്റിനും ഇണങ്ങുന്ന ഓഫറുകള്‍ റിലയന്‍സ് ഡിജിറ്റല്‍ സെയിലിനെ വേറിട്ടു നിര്‍ത്തുന്നു.













































