കൊച്ചി: ഭാരതത്തിലെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവയിലൂടെ സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടി രൂപ. ഇത് കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി തുകയേക്കാൾ 12.8% ഉയർന്നതാണെന്നു റിപ്പോർട്ട്.
അതേസമയം റിലയൻസിന്റെ സംഭാവന ആദ്യമായാണ് 2 ലക്ഷം കോടി കവിഞ്ഞത്. 2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് അടച്ചുകഴിഞ്ഞതായും രേഖകൾ സൂചിപ്പിക്കുന്നു.