BREAKING NEWS

താഴേക്ക് ചാടിയാൽ രക്ഷിക്കാനുള്ളതെല്ലാം സജ്ജമാക്കി അഗ്‌നിരക്ഷാസേന, കണ്ണുവെട്ടിച്ച് ചാടിയത് റോഡിലേക്ക്, കൊച്ചി മെട്രോ പാലത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

· · 1 min read
Share: Copied!

വടക്കേക്കോട്ട: കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് ( 32) മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് ടിക്കറ്റ് എടുത്ത ശേഷം ആലുവഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടിയത്.

നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ച് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് ശേഷം റോഡിലേക്ക് ചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു. പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.

സ്റ്റേ!! പരാതിയിൽ പറയുന്നത് 30 വർഷം മുൻപുള്ള കാര്യങ്ങൾ, ശുദ്ധ അസംബന്ധം, കേസ് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽ പോലും രേഖകൾ ഒന്നുമില്ല- ശ്വേതാ മേനോന്റെ അഭിഭാഷകൻ!! ശ്വേതയുടെ കേസിൽ സിജെഎം കോടതി നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ല- ഹൈക്കോടതി

BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026
BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026