കൊച്ചി / ന്യൂഡൽഹി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു.റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകൾക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐപി-കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും.
ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരിൽ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാൽവ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റൺ, യൂബിസോഫ്റ്റ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇസ്‌പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നു.ഭാവിയിൽ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്.ഇന്ത്യയിലെ ഇ-സ്‌പോർട്സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഗവൺമെന്റ് ഇ-സ്‌പോർട്സിനെ “മൾട്ടി-സ്‌പോർട്‌സ് ഇവന്റ്” വിഭാഗത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.ഇലക്ട്രോണിക് സ്‌പോർട്‌സിന്റെ ചുരുക്കെഴുത്താണ് ഇ-സ്‌പോർട്‌സ്, വീഡിയോ ഗെയിമുകൾ ഉപയോഗിച്ചുള്ള ഒരു മത്സര രൂപമാണിത്, ഇതിൽ മൾട്ടിപ്ലെയർ വീഡിയോ ഗെയിമുകൾ മത്സരാധിഷ്ഠിതമായി കളിക്കുന്നു.
“അതിവേഗം വളരുന്ന ഗെയിമിംഗ് വിപണിക്ക് അനുയോജ്യമായ പുതിയ ടൂർണമെന്റ് ഐപി-കൾ സഹ-സൃഷ്ടിക്കുമ്പോൾ, ബ്ലാസ്റ്റ് -ന്റെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇ-സ്‌പോർട്സ് പ്രോപ്പർട്ടികളും പ്രൊഡക്ഷൻ സാങ്കേതിക വിദ്യകളും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഈ തന്ത്രപരമായ പങ്കാളിത്തം വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും,” പ്രസ്താവനയിൽ പറയുന്നു.പുതിയ ജെവി സ്ഥാപനം ബ്ലാസ്റ്റ് -ന്റെ ഇ-സ്‌പോർട്സ് മീഡിയ പ്രൊഡക്ഷൻ വൈദഗ്ദ്ധ്യം, പബ്ലിഷർ ബന്ധങ്ങൾ, ജനപ്രിയ ഐപി-കളുടെ വിശാലമായ ശ്രേണി, ജിയോയുടെ സാങ്കേതിക വൈദഗ്ദ്ധ്യം, സമാനതകളില്ലാത്ത വിതരണ വ്യാപ്തി, പ്രാദേശിക ബന്ധങ്ങൾ എന്നിവ സംയോജിപ്പിച്ച്, വ്യവസായത്തിലെ സുസ്ഥിര വളർച്ചയ്ക്കും നവീകരണത്തിനുമായി ജിയോ ഗെയിംസ് പ്ലാറ്റ്‌ഫോമിൽ ഈ ഇവന്റുകൾ നടത്തും.ബ്ലാസ്റ്റ് ലോകത്തിലെ മികച്ച ഗെയിം പ്രസാധകരുമായും ബ്രാൻഡുകളുമായും പ്രവർത്തിക്കുന്നു, ഇതിന്റെ ഇവന്റുകൾ 2025-ൽ 2 ബില്യൺ കാഴ്‌ചകൾ സൃഷ്ടിക്കുമെന്നും 150-ലധികം പ്രദേശങ്ങളിൽ ആഗോള പ്രേക്ഷകരിലേക്ക് എത്തുമെന്നും 30-ലധികം ഭാഷകളിൽ സംപ്രേഷണം ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.
“ഇന്ത്യയിലെ സമാനതകളില്ലാത്ത വൈദഗ്ധ്യവും വ്യാപ്തിയുമുള്ള ഒരു മാർക്കറ്റ് ലീഡറായ റിലയൻസുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ, പ്രാദേശിക ഇ-സ്‌പോർട്സ് രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾക്ക് ഒരു അതുല്യമായ അവസരമുണ്ട്.” ബ്ലാസ്റ്റ് സിഇഒ റോബി ഡൂക്ക് അഭിപ്രായപ്പെട്ടു
“ഈ സംയുക്ത സംരംഭത്തിലൂടെ, റിലയൻസ് സ്‌പോർട്‌സിലെ താൽപ്പര്യം ഇ-സ്‌പോർട്‌സിലേക്ക് വ്യാപിപ്പിക്കുകയും സ്‌പോർട്ടിംഗ് ഇവന്റുകളും ടീമുകളും വിപണനം ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമുള്ള റൈസിന്റെ കഴിവും ജിയോയുടെ വിതരണവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുകയും ചെയ്യും.”റിലയൻസ് സ്‌പോർട്‌സ് മേധാവി ദേവാംഗ് ഭിംജ്യാനി പറഞ്ഞു,