BREAKING NEWS

‘ഒപ്പം’ സിനിമയ്ക്ക് വേണ്ടി തന്റെ അനുമതിയില്ലാതെ ഫോട്ടോ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിച്ചു, പരാതിക്കാരിക്ക് ആൻറണി പെരുമ്പാവൂർ ഒരു ലക്ഷം രൂപയും കോടതി നടത്തിപ്പിനായി 68,0000 രൂപയും നൽകണം

· · 1 min read
Share: Copied!

തൃശൂർ: അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം പരാതിക്കാരിക്കു നൽകണമെന്ന് കോടതി വിധിച്ചു. ചാലക്കുടി മുൻസിഫ് കോടതിയാണ് 1,00,000 രൂപ പരാതിക്കായിരിക്കും 68,000 രൂപ കോടതി നടത്തിപ്പിനുമായി പിഴയും ചുമത്തിയത്. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസിന്റെ പരാതിയിൽ ആണ് കോടതി നടപടിയെടുത്തത്.

പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ‘ഒപ്പം’ സിനിമയിൽ പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ആൻറണി പെരുമ്പാവൂർ ആയിരുന്നു സിനിമയുടെ നിർമാതാവ്. സിനിമയുടെ 29ാം മിനിറ്റിൽ പോലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്​.

തന്റെ ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. 2017ൽ ചാലക്കുടി കോടതിയിൽ പരാതി നൽകുകയായിരുന്നു. ആൻറണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​. സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമാ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും സിനിമയിൽ നിന്ന് ഈ ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു​ വർഷമായി നിയമപോരാട്ടം നടത്തിയാണ്​ നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയുമായി ബന്ധം, നേരിട്ടെത്തി കഞ്ചാവ് വാങ്ങി!! ഡിജിറ്റൽ തെളിവുകൾ പോലീസിന്… ക്രിസ്റ്റീന ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026