ന്യൂഡൽഹി: മഹാകുംഭമേളയ്ക്കിടെ റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ചത് സംബന്ധിച്ച് 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ഏകദേശം 3.31 ലക്ഷം രൂപ സാമ്പത്തിക നഷ്ടമുണ്ടായതായും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനുകളുടെ ജനലുകളും വാതിലുകളും തകർത്തതും നാശനഷ്ടത്തിൽ ഉൾപ്പെടുന്നു. ഇത്തരം സംഭവങ്ങളിൽ 11 പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര മന്ത്രി പറഞ്ഞു.കുംഭമേളയ്ക്കിടെ ഡൽഹി റെയിൽവേ സ്റ്റേഷ നിലുണ്ടായ ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് നൽകിയ നഷ്ടപരിഹാരം സംബന്ധിച്ച് കനി മൊഴി എംപിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. കുംഭമേളയോ ട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷ നുകളിൽ 12,000 സിസിടിവി കാമറകൾ സ്ഥാ പിച്ചിരുന്നു. ഇതിൽ 116 എണ്ണം മുഖം തിരി ച്ചറിയൽ സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന താണ്. കൂടാതെ സ്റ്റേഷനിലുടനീളം 15,000 പേരടങ്ങുന്ന സേനയെ വിന്യസിച്ചു. ഇതോ ടൊപ്പം യാത്രക്കാർക്ക് സൗകര്യമൊരുക്കു ന്നതിനും ട്രെയിൻ പ്രവർത്തനങ്ങൾ സുഗമ മാക്കുന്നതിനും അയോധ്യ, ദീൻ ദയാൽ ഉപ ധ്യായ, പട്ന എന്നീ റെയിൽവേ സ്റ്റേഷനുകളിലും അധികസേനയെ വിന്യസിച്ചതാ യും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജനുവരി 13 മുതൽ കുംഭമേള അവസാനിച്ച ഫെബ്രുവരി 26 വരെ 13,667 ട്രെയിനുകളാണ് ഏർപ്പെടുത്തിയത്. കുംഭമേളയ്ക്കിടെ തീർത്ഥാടകർ കല്ലെറിഞ്ഞും മറ്റും 22 ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ബിഹാറിലെയും ഉത്തർപ്രദേശിലെയും റെയിൽവേ സ്റ്റേഷനുകളിൽ തീർത്ഥാടകർ നാശനഷ്ടം വരുത്തുന്നതിന്റെയും ട്രെയിനു കൾക്ക് നേരെ കല്ലെറിയുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരു ന്നു.