BREAKING NEWS

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം:എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി ഗംഭീര വിജയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നൂറ്റി ഇരുപതില്പരം തിയേറ്ററുകളിൽ റിലീസ് ആരംഭിച്ച ചിത്രം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇരുപത്തിഒന്നില്പരം അഡിഷണൽ സ്‌ക്രീനുകളിൽ കൂടി പ്രദർശനം ആരംഭിച്ചു. ഇന്നലെ മിക്ക തിയേറ്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് ഹൗസ് ഫുൾ ഷോകൾ ഉൾപ്പെടെ ലേറ്റ് നൈറ്റ് ഷോകളും കേരളത്തിൽ നടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങൾ നേടിയ ചിത്രം ചിയാൻ വിക്രമിന്റെ മാസ്മരിക അഭിനയ പ്രകടനത്തിന് വേദിയാകുന്നു.

ചിയാൻ വിക്രമിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കടക്കുന്ന വീര ധീര ശൂരൻ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുൺകുമാറാണ്.വിക്രത്തിനോടൊപ്പം എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം തിയേറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ

BREAKING NEWS
റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പടക്കം പൊട്ടിക്കലും റീല്‍ ചിത്രീകരണവും, ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് കൊന്ന് മദ്യപ സംഘം, നാലുപേര്‍ അറസ്റ്റില്‍
09 Nov 2026
BREAKING NEWS
നിരവധി കേസുകളിൽ പ്രതി, അറസ്റ്റ് ചെയ്യാതിരിക്കാൻ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി... അറസ്റ്റ് ചെയ്യാൻ വരുന്നവരെ ആക്രമിക്കാൻ സമീപത്ത് കൊടുവാൾ, കല്ലുകൾ, പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കണ്ണിലെറിയാൻ മുളകുപൊടിയും!! കെട്ടിടത്തിനിരുവശത്ത് നിന്നും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽ കയറി പ്രതിയെ തൂക്കിയെടു...
09 Nov 2026
BREAKING NEWS
അറബ് പാർട്ടികളെ കണ്ണിൽകണ്ടുകൂടാ...ദേശീയ ഐക്യസർക്കാർ രൂപീകരിക്കണം.... അധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ നെതന്യാഹു!! ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് പ്രസിഡന്റിന്റെ ആദ്യം ക്ഷണം!! അനുവദിച്ചിരിക്കുന്നത് 28 ദിവസത്തെ സമയം... ഐസൻകോട്ടിനു മുന്നിലുള്ള ലക്ഷ്യവും ചെറുതല്ല
09 Nov 2026
BREAKING NEWS
ഹാലോവീന്‍ പാര്‍ട്ടിയുടെ മറവില്‍ മദ്യ വിരുന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേര ലൈംഗികാതിക്രമവും, അതിഥികളായെത്തിയത് പ്രമുഖരുടെ മക്കള്‍, മയക്കു മരുന്ന് ഉപയോഗിച്ചതായി സംശയം, ഒരാള്‍ അറസ്റ്റില്‍
09 Nov 2026