കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിതയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആ പെണ്ണ് (പേര് പറയുന്നില്ല) മനസ്സിൽ ഉറപ്പിച്ചോളു – നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഭൂമിയുടെ അറ്റം വരെ പോയിട്ടും ആ പെണ്ണിനെ മേടിച്ചു നൽകും. ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരുമെന്നാണ് രാഹുൽ പോസ്റ്റിൽ പറയുന്നത്. അതുപോലെ 17 ജനുവരി ആണ് ദീപക് ജനിച്ചത്, ദീപകിന്റെ Birthday ദിവസം ആണ് അവനു വ്യാജ പരാതി നേരിടേണ്ടി വന്നത്. ജന്മദിനത്തിന്റെ അടുത്ത ദിവസം അവന്റെ ചരമദിനവും ആയെന്നും രാഹുൽ കുറിക്കുന്നു.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
17 ജനുവരി ആണ് ദീപക് ജനിച്ചത് (ആധാർ കാർഡ്). ദീപകിന്റെ Birthday ദിവസം ആണ് അവനു വ്യാജ പരാതി നേരിടേണ്ടി വന്നത്. ജന്മദിനത്തിന്റെ അടുത്ത ദിവസം അവന്റെ ചരമദിനവും ആയി. ആ പെണ്ണ് (പേര് പറയുന്നില്ല) മനസ്സിൽ ഉറപ്പിച്ചോളു – നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഭൂമിയുടെ അറ്റം വരെ പോയിട്ടും ആ പെണ്ണിനെ മേടിച്ചു നൽകും. ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരും #menscommission #RahulEaswar
ദീപക്കിന്റെ കുടുംബത്തിന് 1 ലക്ഷം രൂപ പിന്തുണയായി #MensCommission മിഷൻ ന്റെ ഭാഗമായി നൽകുന്നു.
നിങ്ങൾക്കും പിന്തുണക്കാം. ഇനിയും ഒരു ദീപക് ആത്മഹത്യ ചെയ്യാതിരിക്കാൻ ആയി Mens Commission 24 മണിക്കൂർ Helpline, നിയമസഹായം തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടു പോകും. നിങ്ങൾക്കും പിന്തുണക്കാം.
Name – Kanyaka Kolasseri (Deepak’s Mother)
Acc No – 1144101037941
IFSC CNRB0001144
Canara Bank, Chalappuram, Calicut
Phone Pe – 9846815555 (Rahul Easwar)
Name – Rahul Easwar (For Mission Mens Commission)
Acc no – 14160100033337
IFSC FDRL0001416
Federal Bank Ltd, Peroorkada, Trivandrum
















































