നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് കണ്ട് യുഡിഎഫിൽ നിന്നും എം. സ്വരാജിന് ലഭിച്ചുവെന്നാണ് ആരോപണം.
താൻ ഇന്നു മണ്ഡലത്തിൽ നടത്തിയ ഫീൽഡ് സ്റ്റഡിയിൽ നിന്നാണ് ഇക്കാര്യം മനസിലായതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നാളെ രാവിലെ 8 മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് എണ്ണിയ ഫലങ്ങളായിരിക്കും. ആ സമയത്ത് വരുന്ന ഫലത്തിൽ ആരും നിരാശരാകരുതെന്നും അൻവർ പറയുന്നു. യുഡിഎഫ് ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെയും മറികടന്ന് താൻ വിജയിക്കുമെന്നും അൻവർ പറഞ്ഞു.