കൊച്ചി: രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ അറസ്റ്റ് വരെയുണ്ടായിട്ടും അപമാനിക്കുന്നത് നിര്‍ത്തിയില്ലെന്ന് ആരോപിച്ച് പ്രമുഖ നടി, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ രഹസ്യമൊഴി നല്‍കി. സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ച് നല്‍കിയ പരാതിയുടെ ഭാഗമായാണ് നിലവില്‍ നടി രഹസ്യ മൊഴിയും നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി മൊഴി നല്‍കിയത്.
2022ല്‍ നടി നല്‍കിയ പരാതിയില്‍ പൊലീസ് സനല്‍ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. കുറച്ചു ദിവസമായി സനല്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തിനുപിന്നാലെ സനല്‍ അമേരിക്കയിലേക്കുപോയി. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ പൊലീസ് ലുക് ഔട്ട് നോട്ടീസും സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
Summary: prominent actress insulted on social media, director Sanal Kumar Sasidharan flees the country, actress gives confidential statement