മുംബൈ: രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിനെയും കൗമാരക്കാരനായ സുഹൃത്തിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ സാന്നിധ്യത്തിൽ ആൺസുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇരുവരും ചേർന്ന് കുട്ടിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലാഡ് വെസ്റ്റിനടുത്ത് മാൽവണിയിലാണ് സംഭവം.
മൂന്ന് വർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞതിനു ശേഷം മാതാവിനൊപ്പമായിരുന്നു പ്രതിയായ 30കാരി താമസിച്ചിരുന്നത്. പിരിയുന്ന സമയം ഗർഭിണിയായിരുന്ന സ്ത്രീ കുറച്ചു മാസങ്ങൾക്ക് ശേഷം പ്രസവിച്ചു. അതിനിടയിലാണ് കൗമാരക്കാരനുമായി പ്രണയത്തിലായത്.
കരഞ്ഞ കുഞ്ഞിനെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെയുമായി സമീപത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചിരുന്നു.കുഞ്ഞിന് അപസ്മാരം ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഡോക്ടർമാരുടെ ശ്രദ്ധ തെറ്റിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും രഹസ്യഭാഗങ്ങളിലെ മുറിവും മറ്റും കണ്ട ഡോക്ടർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്.