ഹരിപ്പാട്: അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. സംഭവം അറിഞ്ഞ് അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ കാമുകനായ യുവാവ് പോക്സോ കേസിൽ പിടിയിലായി.
2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
പിന്നീടു ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പോലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പെോലീസ് കേസെടുത്തു.














































