തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ്.
പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഭക്തര്‍ക്ക് അറിയാം. സംഗമം ദേവസ്വം പ്രസിഡന്‍റിന്‍റേതാണെന്നാണ് പറച്ചിൽ. എന്നാൽ പ്രചാരണ ബോര്‍ഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്ന് സതീശൻ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

















































