തൃശ്ശൂര്‍: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്.. ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി.. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു