BREAKING NEWS

തിരിച്ചടി!! ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടു- അഭിമാനം കാക്കാൻ വ്യാജ വാർത്തകളുമായി പാക് മാധ്യമങ്ങൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വ്യാജ വാർത്തകളുമായി പാക്കിസ്ഥാൻ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്.

നാല് ഡ്രോണുകൾ ഉപയോ​ഗിച്ച് അർദ്ധരാത്രി 12.37ന് ഇന്ത്യ ആക്രമണം തുടങ്ങി.., 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്… കൊടുംഭീകരർ ഉൾപ്പെടെ കൊല്ലപ്പെട്ടു.., പാക്കിസ്ഥാന്റെ പ്രതികരണം ഇങ്ങനെ…

അതേപോലെ ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ മറുപടി നൽകിയെന്നുമുള്ളയാണ് ഇവരുടെ അവകാശവാദം. ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാൻ തിരിച്ചടിച്ചെന്നുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീനഗർ വ്യോമത്താവളം പാക്കിസ്ഥാൻ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യൻ ആർമി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങിയ വ്യാജ വാർത്തകൾ നിറയുകയാണ്. പാക്കിസ്ഥാൻ സൈനിക മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ, ഉപഗ്രഹ ചിത്രങ്ങളോ, തെളിവുകളോ ഇവർ നൽകിയിട്ടുമില്ല. സമൂഹമാധ്യമങ്ങൾ വഴി ഇക്കൂട്ടർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയോടെ ജയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന തകർത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026