ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനും അർധ സൈനികർക്കും സാങ്കേതിക വിദഗ്ധർക്കും ഓരോ ഇന്ത്യക്കാരുടെയും പേരിൽ അഭിവാദ്യമാർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും ഞാൻ നമ്മുടെ രാജ്യത്തെ ഓരോ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കും വേണ്ടി സമർപ്പിക്കുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ അവധി ആഘോഷിക്കാനെത്തിയ നിർദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്കു മുന്നിൽവച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സൽപ്പേര് തകർക്കാനുള്ള ശ്രമവും അവർ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവൻ ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ നിലയുറപ്പിച്ചു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസിലാക്കിയിരിക്കുന്നു.
അതേപോലെ ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതിൽ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലർച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ കനത്ത പ്രഹരം നടത്തി. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതിൽ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്.
മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലർച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളിൽ അവരുടെ പരിശീലന കേന്ദ്രങ്ങളിൽ കനത്ത പ്രഹരം നടത്തി. ഇന്ത്യ ഇത്രയും വലിയ തീരുമാനമെടുക്കുെമന്ന് ഭീകരർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാനെ ആക്രമിച്ച് ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു തകർത്ത് തരിപ്പണമാക്കിയത്. ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ഭസ്മമാക്കി. പാക് ഡ്രോണുകളും മിസൈലുകളും നമ്മൾ തകർത്തു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാൻ ഭയന്നുപോയി. ലോകം മുഴുവൻ രക്ഷ തേടുകയായിരുന്നു അവർ. അതേപോലെ പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ട, അത്തരം ഭീഷണികൾ ഇവിടെ ചെലവാകില്ലെന്നും മോദി കൂട്ടിച്ചേർത്തു.