BREAKING NEWS

ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു,പുൽവാമ ആരോപണം ‌‌50% ബോളിവുഡും 50% കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നത്- കറാച്ചി റാലിയിൽ അഫ്രീദിയുടെ പ്രകോപനം

· · 1 min read
Share: Copied!

കറാച്ചി: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതി രൂക്ഷമായ രീതിയിൽ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ വിജയാഘോഷമായി കറാച്ചിയിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ സംഘടിപ്പിച്ച റാലിയിൽ ഷാഹിദ് അഫ്രീദിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി.

കറാച്ചി റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുമായി രം​ഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. അതേപോലെ പാക്കിസ്ഥാന്റെ പ്രതിരോധം ഇന്ത്യയ്ക്കു തകർക്കാനാകില്ലെന്ന് അവകാശപ്പെട്ട അഫ്രീദി, പാക്കിസ്ഥാനോടു കളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് മോദി മനസിലാക്കിക്കാണെന്നും പറഞ്ഞു.

‘‘പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകാത്തതാണ്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കുമെന്ന് കരുതരുത്.‌‌ പുൽവാമയിൽ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ, പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന വാദവുമായി അഫ്രീദിയുടെ രംഗത്തെത്തിയിരുന്നു. ‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാക്കിസ്ഥാനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല’ – സമാ ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി മുൻപു പറഞ്ഞിരുന്നു.

കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം

BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
പതിനാറുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു, അന്‍പതുകാരനായ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
04 Nov 2026
BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026