തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്.
നിലവിൽ പട്ടം – കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. റോഡരികിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.