മുംബൈ: ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ സെഞ്ചുറി കൂട്ടുകെട്ടിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോലി- ദേവ്ദത്ത് സഖ്യത്തെ പൊളിച്ചത് വിഗ്നേഷ് തന്ത്രം. മത്സരത്തിലെ ഒൻപതാം ഓവറാണ് വിഘ്നേഷിന് ആകെ എറിയാൻ ലഭിച്ചത്. ഈ ഓവറിലെ അവസാന പന്തിൽ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി വിഘ്നേഷ് വിക്കറ്റെടുക്കുകയും ചെയ്തു.
വിഘ്നേഷിന്റെ പന്തിൽ ഉയർത്തിയടിച്ച ദേവ്ദത്ത് പടിക്കലിനെ വിൽ ജാക്സ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ നിർണായകമായ വിരാട് കോലി– ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് പൊളിക്കാനും വിഘ്നേഷിനു സാധിച്ചു. 91 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഒരോവറിൽ ഒരു സിക്സ് അടക്കം പത്തു റൺസാണു വിഘ്നേഷ് വഴങ്ങിയത്.
അതേസമയം ഓരോവർ എറിഞ്ഞ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ മുംബൈ ക്യാപ്റ്റൻ പിൻവലിച്ച ശേഷം ആർസിബി ബാറ്റിങ് തീരും മുൻപേ ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു.