എട്ട് വിഭാഗങ്ങളിലെ 180ൽ പരം വസ്തുക്കളും പേരുകളും നിമിഷ നേരം കൊണ്ട് തിരിച്ചറിഞ്ഞാണ് ഒരു വയസും എട്ട് മാസവും മാത്രം പ്രായമുള്ള കെവിൻ കേദാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.കെവിൻൻ്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മ സൗഭിയാണ് പരിശീലനം നൽകിയത്. ഒരു വയസ് മുതൽ തന്നെ കെവിൻ ഓരോ വസ്തുവിനെയും തിരിച്ചറിയാറുണ്ടെന്ന് പൊതുപ്രവർത്തകൻ കൂടിയായ അച്ഛൻ അഖിൽ രാജ് പറഞ്ഞു. കൊയിലാണ്ടി മരളൂർ സ്വദേശികളായ അഖിൽരാജ് – സൗഭി ദമ്പതികളുടെ മകനാണ് കെവിൻ കേദാർ…


















































