ഹൈദരാബാദ്: തെലങ്കാനയിലെ ഗച്ചിബൗളിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഗിബ്ലി ചിത്രം സമൂഹമാധ്യമങ്ങ ളിൽ റീ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സബർവാളിനാണ് തെലങ്കാന പൊലീസ് നോട്ടീസയച്ചത്. ഹായ് ഹൈദരാബാ ദ് എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന ഗിബ്ലി ചിത്രമാണ് സ്മിത വീണ്ടും പോസ്റ്റ് ചെയ്തത്. കാഞ്ച ഗച്ചിബാളിയിലെ മഷ്റൂം റോക്കിന് സമീപത്തായി ബുൾഡോസർ നിർത്തിയി ട്ടിരിക്കുന്നതും മയിലും രണ്ടു മാനുകളും അത് നോക്കി നിൽക്കുന്നതുമായിരുന്നു ചിത്രം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കഴി ഞ്ഞ ദിവസവും ഐഎഎസ് ഉദ്യോഗസ്ഥ പ്രതിഷേധ പോസ്റ്റ് പങ്കുവച്ചിരുന്നു.
വിഷയത്തിൽ സ്മിതയ്ക്കെതിരെ നിയമപര മായി മുന്നോട്ട് പോകുമെന്ന് മന്ത്രി ഡി ശ്രീ ധർ ബാബു പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ ഫോട്ടോകളും വീഡിയോകളും എല്ലാ സ്ഥാ പനങ്ങളെയും ബാധിക്കുന്നുണ്ടെന്നും മന്ത്രി ഉന്നയിച്ചു. മുൻ ബിആർഎസ് ഗവൺമെൻ്റിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സേവനമ നുഷ്ടിച്ച വ്യക്തിയായിരുന്നു സ്മിത. പിന്നീട് ഭരണം കോൺഗ്രസ് കയ്യാളിയപ്പോൾ ഇവ രെ സംസ്ഥാന ധനകാര്യ കമ്മിഷനിലേക്ക് മാറ്റുകയായിരുന്നു.ഗച്ചിബൗളിയിലെ മരം മുറിയുമായി ബന്ധ പ്പെട്ട നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങ ളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നിര വധി കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാ ലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ പുതിയ നടപടി.
അതേസമയം കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി, മുൻ മന്ത്രി ജഗദീഷ് റെഡ്ഡി, ഇൻഫ്ലു വൻസർ ധ്രുവ് റാഠി, സിനിമാതാരങ്ങളായ് ജോൺ എബ്രഹാം, രവീണ ടൺഡൻ എന്നി വർ മരംമുറി വീഡിയോകൾ സമൂഹമാധ്യമ ത്തിൽ പങ്കുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പി ക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു.കഴിഞ്ഞമാസമണ് ഹൈദരാബാദ് സർവ കലാശാലയുമായി അതിർത്തി പങ്കിടുന്ന 400 ഏക്കർ ഭൂമിയിൽ ഐടി പാർക്ക് നിർ മ്മിക്കാനുള്ള സംസ്ഥാന സർക്കാർ നീക്ക ത്തിനെതിരെ പ്രക്ഷോഭവുമായി എഐഎ സ്എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘട നകൾ രംഗത്തുവന്നത്. പിന്നീട് വിഷയ ത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെ ടുത്തിരുന്നു. കഴിഞ്ഞദിവസവും സുപ്രീം കോ ടതി തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.