BREAKING NEWS

‘മലയാള സിനിമയിലെ മൂന്ന്-നാലെണ്ണത്തിന്റെ വിസ തീരാറായതാണ്, ഉടനെതന്നെ ചത്ത് പോവും!! എല്ല്, പല്ല്, പുല്ല് എല്ലാം ദ്രവിച്ച് പോയിക്കോണ്ടിരിക്കുകയാണ്, കാശിന്റെ കൊഴുപ്പുകൊണ്ട് മാത്രം നിലനിൽക്കുന്നന്നേയുള്ളു’ – ശാന്തിവിള ദിനേശ്

· · 1 min read
Share: Copied!

മലയാള സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പല തലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലഹരി ഉപയോഗിക്കുന്ന മലയാള സിനിമയിലെ നാല് നായക നടന്മാർ സമീപ ഭാവിയിൽ മരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ അടുത്തകാലത്ത് എനിക്ക് കിട്ടിയ അറിവനുസരിച്ച് ഏറ്റവുമടുത്തുതന്നെ മലയാള സിനിമയിൽ നാലെണ്ണം ചാകും. നാല് നായകന്മാർ ചാകും. നാലും ഈ സിന്തറ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നവരാണ്. എല്ല്, പല്ല്, പുല്ല് എല്ലാം ദ്രവിച്ച് പോയിക്കോണ്ടിരിക്കുകയാണ്. കാശിന്റെ കൊഴുപ്പുകൊണ്ട് മാത്രം നിലനിൽക്കുന്നതാണ്. ഇതൊക്കെ അകാലത്തിൽ ചത്തുപോകും. ആരൊക്കെയാണെന്ന് പറയുന്നത് ശരിയല്ല, അതുകൊണ്ടാണ് പറയാത്തത്. എന്നോട് ഒരാൾ പറഞ്ഞതാണ്. ഒരുത്തന്റെയും എല്ലും പല്ലൊന്നുമില്ലെന്നാണ് പറഞ്ഞത്. ഈ സിന്തറ്റിക് ഉപയോഗിച്ച് എല്ലാം പോയി. കോടികളുള്ളതുകൊണ്ട് കുറച്ചുകാലം പിടിച്ചുനിൽക്കും.’- അദ്ദേഹം പറഞ്ഞു.

എഴുപത്തിനാല് വയസായ മമ്മൂട്ടിക്ക് പനി വന്നാൽ ഇരുപത്തിയഞ്ച് എപ്പിസോഡാണ് ഓരോ ചാനലും കാണിക്കുന്നത്. എഴുപത്തിനാല് വയസുവരെ അയാൾ മാന്യനായിട്ടാണ് ജീവിച്ചത്. അയാൾക്ക് ചെറിയ ചെറിയ പ്രശ്നങ്ങളെല്ലാം വരാം. മാസാമാസം ടെസ്റ്റുകളെല്ലാം ചെയ്യുന്നയാളായതിനാൽ ഇതുവരെ പെർഫെക്ടായി പോയി. പക്ഷേ ചെറിയൊരു അസുഖം വന്നു. അതിനെ ഇവിടെ ആഘോഷമാക്കുന്നു. പക്ഷേ ഈ പല്ലും എല്ലുമൊക്കെ പോകുന്നവരെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ മേഖലയിലെ ലഹരി ഉപയോഗം വച്ചുപൊറുപ്പിക്കില്ല, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മുങ്ങിപ്പോയതെല്ലാം വീണ്ടും വെളിച്ചത്തിലേക്ക്!! വിചാരണക്കോടതി വെറുതെ വിട്ട 2015ലെ കൊക്കെയ്‌ൻ കേസ് കുത്തിപ്പൊക്കാനൊരുങ്ങി പ്രോസിക്യൂഷൻ, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും

‘എന്റെ പിഴ’… ഇന്നലെ ഷൈനിനെ വെള്ളപൂശിയ മാലാ പാർവതി ഇന്ന് നൈസായി കൈകഴുകി !! “ഈ context – ൽ പറയാൻ പാടില്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം”

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026