ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയമിച്ചു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റായി. കെ.എം. അഭിജിത്തും അബിൻ വർക്കിയും ദേശീയ സെക്രട്ടറിമാരുമായി.
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നിലവിൽ ഒ.ജെ. ജനീഷ് തൃശൂരിൽനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനാണ്. തൃശൂർ ജില്ലയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.