പട്‌ന: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം ശരിവയ്ക്കുന്ന ജീവിക്കുന്ന തെളിവ് പുറത്ത്. വോട്ട് ചെയ്‌തെന്ന് കാണിക്കാൻ മഷി പുരട്ടിയ കൈകൾ ഉയർത്തിക്കാണിച്ച് കുടുങ്ങിയിരിക്കുകയാണ് എൻഡിഎ നേതാവ്. ചിരാഗ് പാസ്വാന്റെ എൽജെപി നേതാവും എംപിയുമായ ശാംഭവി ചൗധരിയാണ് മഷി പുരട്ടിയ ഇരു കൈകളും കാണിച്ച് വിവാദത്തിലായത്. ബിഹാറിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയായിരുന്നു സംഭവം. പിതാവും ജെഡിയു നേതാവുമായ അശോക് ചൗധരിക്കും മാതാവിനുമൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ശാംഭവി വോട്ട് ചെയ്ത കൈ ഉയർത്തിക്കാണിച്ചത്.
ശാംഭവി ആദ്യം ക്യാമറകൾക്കു മുന്നിൽ ഉയർത്തിയത് വലതുകൈ ആയിരുന്നു. ആ സമയം വലതുകയ്യിലെ ചൂണ്ടുവിരലിൽ നീല മഷി പുരണ്ടിരുന്നു. എന്നാൽ അടുത്തുനിൽക്കുന്ന പിതാവിന്റെയും മാതാവിന്റെയും കൈകളിലേക്ക് നോക്കിയ ശാംഭവി ഉടൻ തന്നെ വലതുകൈ താഴ്ത്തി ഇടതുകൈ ഉയർത്തിക്കാണിക്കുകയായിരുന്നു. ഇടതുകൈയിലും ചൂണ്ടുവിരലിൽ നീല മഷി പുരട്ടിയിരുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു. അതേസമയം വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് കോൺഗ്രസിന്റെ പ്രതികരണം ‘ഇതൊരു അടിപൊളി കളിയാണ് 😉’ എന്നായിരുന്നു.
ഉചൻ 10 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ ശാംഭവി എത്ര തവണ വോട്ടുചെയ്തു എന്ന ചോദ്യം ഉയരുകയാണ്. നിരവധിപേർ ഈ വീഡിയോയ്ക്ക് താഴെ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോ, പാർട്ടിയോ, എൻഡിഎ സഖ്യമോ പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ചയാണ് ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ 57.29 ശതമാനമായിരുന്നു പോളിംഗ്. 2000-ൽ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ.
गजब खेला है 😉 pic.twitter.com/DKbGp3oVKZ
— Congress (@INCIndia) November 7, 2025
यह तो एक अलग ही स्तर का फ़्रॉड चल रहा है।
ये हैं LJP सांसद शांभवी चौधरी चौधरी। दोनों हाथों पर स्याही लगी हुई है। मतलब इन्होंने 2 बार वोट किया। जब यह बात सामने आ गई तो इनके पिता अशोक चौधरी इन्हें आँखों के इशारे से संकेत कर रहे हैं।
चुनाव आयोग, यह सब कैसे हो रहा है?
इसकी जाँच कौन… pic.twitter.com/SWs0vg4sYw— Kanchana Yadav (@Kanchanyadav000) November 7, 2025


















































