BREAKING NEWS

‘ഇതൊരു അടിപൊളി കളിയാണ്’- കോൺ​ഗ്രസ്…ആവേശത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ മഷി പുരട്ടിയ കൈകൾ ഉയർത്തിക്കാണിച്ച് കുടുങ്ങി എൻഡിഎ നേതാവ്!! രണ്ടു കൈ വിരലുകളിലും വോട്ടിങ് മഷി, കള്ളവോട്ടെന്ന് ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് വിശദീകരണം തേടി സോഷ്യൽ മീഡിയ- Video

· · 1 min read
Share: Copied!

പട്‌ന: രാഹുൽ ​ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം ശരിവയ്ക്കുന്ന ജീവിക്കുന്ന തെളിവ് പുറത്ത്. വോട്ട് ചെയ്‌തെന്ന് കാണിക്കാൻ മഷി പുരട്ടിയ കൈകൾ ഉയർത്തിക്കാണിച്ച് കുടുങ്ങിയിരിക്കുകയാണ് എൻഡിഎ നേതാവ്. ചിരാഗ് പാസ്വാന്റെ എൽജെപി നേതാവും എംപിയുമായ ശാംഭവി ചൗധരിയാണ് മഷി പുരട്ടിയ ഇരു കൈകളും കാണിച്ച് വിവാദത്തിലായത്. ബിഹാറിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയായിരുന്നു സംഭവം. പിതാവും ജെഡിയു നേതാവുമായ അശോക് ചൗധരിക്കും മാതാവിനുമൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ശാംഭവി വോട്ട് ചെയ്ത കൈ ഉയർത്തിക്കാണിച്ചത്.

ശാംഭവി ആദ്യം ക്യാമറകൾക്കു മുന്നിൽ ഉയർത്തിയത് വലതുകൈ ആയിരുന്നു. ആ സമയം വലതുകയ്യിലെ ചൂണ്ടുവിരലിൽ നീല മഷി പുരണ്ടിരുന്നു. എന്നാൽ അടുത്തുനിൽക്കുന്ന പിതാവിന്റെയും മാതാവിന്റെയും കൈകളിലേക്ക് നോക്കിയ ശാംഭവി ഉടൻ തന്നെ വലതുകൈ താഴ്ത്തി ഇടതുകൈ ഉയർത്തിക്കാണിക്കുകയായിരുന്നു. ഇടതുകൈയിലും ചൂണ്ടുവിരലിൽ നീല മഷി പുരട്ടിയിരുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു. അതേസമയം വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് കോൺ​ഗ്രസിന്റെ പ്രതികരണം ‘ഇതൊരു അടിപൊളി കളിയാണ് 😉’ എന്നായിരുന്നു.

ഉചൻ 10 സെക്കന്റ് നീണ്ടുനിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ ശാംഭവി എത്ര തവണ വോട്ടുചെയ്തു എന്ന ചോദ്യം ഉയരുകയാണ്. നിരവധിപേർ ഈ വീഡിയോയ്ക്ക് താഴെ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോ, പാർട്ടിയോ, എൻഡിഎ സഖ്യമോ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 64.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ 57.29 ശതമാനമായിരുന്നു പോളിംഗ്. 2000-ൽ 62.57 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. നവംബർ പതിനൊന്നിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. പതിനാലിനാണ് വോട്ടെണ്ണൽ.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026