കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തച്ചിതകര്‍ത്തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോണ്‍ എന്ന മയക്കുമരുന്ന് ശൃംഖലയെ തൂത്തെറിഞ്ഞത്.
1,127 എൽസ്ഡി സ്റ്റാംപുകൾ, 131.66 കിലോഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിൻ ക്രിപ്റ്റോകറൻസി അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും എൻസിബി പിടിച്ചെടുത്തു. സംഭവത്തിൽ സംഘാംഗമായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, ഇയാളുടെ സഹായി എന്നിവരേയും പിടികൂടി. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ‘കെറ്റാമെലൻ’ എന്ന ലഹരിമരുന്ന് കാർട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാൽ, പട്‌ന, ഡൽഹി എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എൽഎസ്‌ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം.