തിരുവനന്തപുരം: നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിയുമെെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെന്ന് എം ടി രമേശ്. ആറുമാസംമുൻപേതന്നെ ഞങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങിയിരുന്നു, മിഷൻ 2025 എന്ന പേരിൽ. എല്ലാ വാർഡിലും വാർഡ് വികസനടീമിന്റെ പ്രവർത്തനമുണ്ടായി. 17,000-ഓളം വാർഡുകളിൽ ഞങ്ങൾക്ക് ആ പ്രവർത്തനത്തിന്റെ ഗുണഫലമുണ്ടാവും.
പാർട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസിത കേരളമാണ് ലക്ഷ്യം. വികസനരേഖ തയ്യാറാക്കി എല്ലായിടത്തും ഞങ്ങൾ രംഗത്തിറങ്ങി. വികസനവും വിശ്വാസവുമാണ് ഞങ്ങളുടെ പ്രചാരണായുധങ്ങൾ. ശബരിമലയെ തകർക്കാൻ സിപിഎമ്മിന് രഹസ്യ അജൻഡയുണ്ട്. ശബരിമല വിഷയത്തെ ഒരേസമയം വിശ്വാസധ്വംസനമായും വലിയ അഴിമതിയായും കാണണം. ക്ഷേത്രത്തിന്റെ സ്വത്ത് കളവുനടത്തിയതിനെ ആർക്കും ന്യായീകരിക്കാനാവില്ല. ഞങ്ങൾ ഇക്കാര്യം വോട്ടർമാരെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരുടെ കാര്യമെടുത്താല്‍ ബിജെപി മാത്രമാണ് അവരോട് സത്യസന്ധമായ സമീപനം സ്വീകരിക്കുന്നത്. വോട്ടുബാങ്ക് ആയിട്ടാണ് മറ്റുള്ളവർ അവരെ കാണുന്നത്. ഞങ്ങൾ അങ്ങനെയല്ല. മുനമ്പം വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചത് ബിജെപി മാത്രമാണ്. തീവ്രവാദ സമീപനമുള്ളവർ ക്രൈസ്തവപുരോഹിതർക്കെതിരേ തിരിഞ്ഞപ്പോൾ ഞങ്ങൾ അതിനെ ചെറുത്തു. ഇതൊക്കെ ക്രൈസ്തവർക്കറിയാം.



















































