കൊച്ചി: ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.
നിര്‍മ്മാണം- സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ- വിദ്യ രാജേഷ്, സംഭാഷണം- പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം- അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ, ഗായിക- ശ്രേയ ജയദീപ്, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ്, പിആര്‍ഒ- പിആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രതീഷ് കൃഷ്ണ,
അസോസിയേറ്റ് ഡയറക്ടർ- എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ- അർജുൻ കേശവൻ ബാബു, നിഹാൽ. സ്റ്റില്‍സ് – ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍















































