മെഴ്‌സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ ഇരട്ട ഡോര്‍ മോഡലിന് ഇന്ത്യയില്‍ 4.2 കോടി രൂപ മുതലാണ്. 2025ല്‍ ആകെ മൂന്ന് മെയ്ബ എസ് എല്‍ 680 മോണോഗ്രാം മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സ് വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ.
മേബാക്കിന്റെ ഡിസൈന്‍ സവിശേഷതകള്‍ പിന്തുടരുന്ന മോഡലാണ് മെഴ്‌സിഡീസ് മെയ്ബ എസ്എല്‍ 860 മോണോഗ്രാം സീരീസ്. റെഡ് ആംബിയന്‍സ്, വൈറ്റ് ആംബിയന്‍സ് എന്നിങ്ങനെ രണ്ട് ഡിസൈന്‍ തീമുകളില്‍ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക. 4.0 ലീറ്റര്‍ വി8 ബൈടര്‍ബോ എന്‍ജിനാണ് എസ്എല്‍ 680യുടെ കരുത്ത്.
2,500-5,000 ആര്‍പിഎമ്മില്‍ 577ബിഎച്ച്പി കരുത്തും 800എന്‍എം ടോര്‍ക്കുംപുറത്തെടുക്കും. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്റര്‍. 4.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാനാവും. 4മാറ്റിക്+ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമുള്ള വാഹനത്തില്‍ 9സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്.